പുതിയ മന്ത്രിസഭക്ക് അഭിവാദ്യങ്ങൾ നേർന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി
കോഴിക്കോട്: സത്യപ്രതിജ്ഞ ചെയ്ത് കേരളത്തിന്റെ ഭരണം ഏറ്റെടുത്ത മുഖ്യമന്ത്രി ബഹു. വിഡി സതീശനും മന്ത്രിസഭാംഗങ്ങൾക്കും അഭിവാദ്യങ്ങൾ നേർന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ജനഹിതത്തിനനുസരിച്ച് ക്ഷേമവും സുതാര്യവുമായ ഭരണം കാഴ്ചവെക്കാനും എല്ലാമേഖലയിലുമുള്ള കേരളത്തിന്റെ യശസ്സും സൽപ്പേരും നിലനിർത്താനും കൂടുതൽ മെച്ചപ്പെടുത്താനും പുതിയ സർക്കാരിന് സാധിക്കട്ടെയെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആശംസിച്ചു. ക്ഷേമ പദ്ധതികൾ മുൻനിർത്തിയുള്ള ആദ്യ കാബിനറ്റ് തീരുമാനങ്ങൾ തന്നെ ഏറെ പ്രതീക്ഷ നൽകുന്നതാണ്. വയോജനങ്ങളുടെ എണ്ണം വർധിച്ചുവരുന്ന ഒരു സംസ്ഥാനം എന്ന നിലയിൽ അവരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് ആരംഭിക്കാൻ എടുത്ത തീരുമാനവും കാലോചിതമാണ്. മതേതരത്വ മൂല്യങ്ങളും സാമൂഹിക ഐക്യവും സമാധാന അന്തരീക്ഷവും നിറഞ്ഞു നിൽക്കുന്ന കേരളീയ പാരമ്പര്യത്തിലധിഷ്ഠിതമായി ജനോപകാരപ്രദമായ ഒട്ടേറെ കാര്യങ്ങൾ നിർവഹിക്കാൻ ഈ സർക്കാരിന് സാധിക്കുമെന്ന് പ്രത്യാശിക്കുന്നു.
തിരുവനന്തപുരത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് പ്രത്യേക ക്ഷണം ഉണ്ടായിരുന്നെങ്കിലും ആരോഗ്യ കാരണങ്ങളാൽ മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളുടെ നേതൃത്വത്തിലുള്ള സംഘത്തെ മർകസ്-സുന്നി പ്രാസ്ഥാനിക പ്രതിനിധിയായി അയക്കുകയാണുണ്ടായത്. മുഴുവൻ മന്ത്രിമാർക്കും എന്റെ ആശംസയും സ്നേഹവും. പുതുയുഗ കേരളത്തിനായി നമുക്കൊന്നിച്ചു മുന്നേറാമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ഫേസ്ബുക്കിൽ കുറിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0