വാക്കു തർക്കം; ബദിയഡുക്ക മാർപ്പിനടുക്കയിൽ സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു

May 18, 2026 - 14:02
May 18, 2026 - 14:04
വാക്കു തർക്കം; ബദിയഡുക്ക മാർപ്പിനടുക്കയിൽ സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു

കാസർകോട്: വാക്കു തർക്കത്തെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനായ യുവാവിനെ കുത്തിക്കൊന്നു. ബദിയഡുക്ക മാർപ്പിനടുക്കയിലാണ് സംഭവം. കുമ്പഡാജെ സർവീസ് സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനും മാർപ്പിനടുക്ക സ്വദേശിയുമായ സുരേഷ് (42) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഒമ്പതര മണിയോടെ കുമ്പഡാജെ സഹകരണ ബാങ്കിന് സമീപമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സംഭവത്തിൽ മാർപ്പിനടുക്ക സ്വദേശികളായ രണ്ടു പേർക്കെതിരെ ബദിയഡുക്ക പോലീസ് കേസെടുത്തു. ഞായറാഴ്ച വൈകുന്നേരം കുമ്പഡാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണ്ണമെന്റിനിടയിൽ ഉണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ബദിയഡുക്ക പോലീസ് രജിസ്റ്റർ ചെയ്ത കേസിലുള്ളത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0