എസ് ബി എസ്. ബി ഫ്രണ്ട് പോസ്റ്റർ പ്രകാശനം ചെയ്തു

May 17, 2026 - 12:09
May 17, 2026 - 12:11
എസ് ബി എസ്. ബി ഫ്രണ്ട് പോസ്റ്റർ പ്രകാശനം ചെയ്തു

മുള്ളേരിയ: പള്ളപ്പാടി സിറാജുൽ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസ എസ് ബി എസ്. ബി ഫ്രണ്ട് വെക്കേഷൻ ക്യാമ്പ് പോസ്റ്റർ പ്രകാശം ചെയ്‌തു. ഈ മാസം 12 മുതൽ 22 വരെയാണ് ക്യാമ്പ്. എ ബി സി ക്ലാസ് റൂം, മാതൃക ദർസ് തജ്‌വീദ് പഠനം, ഹദീസ്, ഖുർആൻ വ്യാഖ്യാനപഠനം, ഖിദ്മ, പുലരി, എന്റർ ടൈമന്റ്, സമസ്ത സെന്റിനറി സൈക്കിൾ റാലി തുടങ്ങിയ പരിപാടികൾ നടക്കും. യോഗത്തില്‍ ഹനീഫ് സഅദി കാമിൽ സഖാഫി മഞ്ഞംപാറ അധ്യക്ഷത വഹിച്ചു. ഉമർ സഖാഫി മയ്യളം പദ്ധതി അവതരിപ്പിച്ചു. ഹമീദ് ഫാളിലി മയ്യളം, റഷീദ് സഅദി ഊജംപാടി സംസാരിച്ചു. അർഷിദ് ഹിമമി സഖാഫി ഏണിയാടി സ്വാഗതം പറഞ്ഞു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0