രാജ്യത്ത് പെട്രോൾ, ഡീസൽ വില മൂന്ന് രൂപ വീതം വർധിപ്പിച്ചു
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. ലിറ്ററിന് 3 രൂപ വീതമാണ് പെട്രോളിനും ഡീസലിനും കൂട്ടിയത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ച സാഹചര്യത്തിലാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചത്.
പുതുക്കിയ നിരക്ക് അനുസരിച്ച് ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 94.77 രൂപയിൽ നിന്ന് 97.77 രൂപയായും ഡീസൽ വില 87.67 രൂപയിൽ നിന്ന് 90.67 രൂപയായും ഉയർന്നു. കൊച്ചിയിൽ പെട്രോളിന് 108.62 രൂപയായി. ഡീസൽ വില ലിറ്ററിന് 97.55 രൂപയായും ഉയർന്നു. പെട്രോൾ ഡീസൽ വില വർധിപ്പിച്ചതിനൊപ്പം സിഎൻജി വിലയും കമ്പനികൾ വർധിപ്പിച്ചിട്ടുണ്ട്. രണ്ടുരൂപയാണ് സിഎൻജി വില വർധിപ്പിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0