കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി ഡി സതീശന്‍
തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് അവസാനം കുറിച്ച് വി ഡി സതീശനെ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്ന് പതിനൊന്നാം നാളിലാണ് കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പ്രതിസന്ധിക്ക് പരിഹാരമായത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന വി ഡി സതീശൻ കൈവെച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ്. 1996ൽ പറവൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കുള്ള ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും 2001ൽ ജയം നേടി. പിന്നീട് നടന്ന അഞ്ച് തെരഞ്ഞെടുപ്പുകളിലും പറവൂർ മണ്ഡലത്തിൽ നിന്നും മികച്ച വിജയം നേടി. 2021ൽ രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തു. രാഷ്ട്രീയ പ്രസംഗങ്ങൾക്കപ്പുറം കൃത്യമായ ഡാറ്റയും രേഖകളും സഹിതം നിയമസഭയിൽ സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിച്ച അദ്ദേഹത്തത്തിന്റെ ശൈലി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം ജി. സർവകലാശാല യൂണിയൻ ചെയർമാൻ, എൻഎസ്‌യു ദേശീയ സെക്രട്ടറി, എഐസിസി സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പാർട്ടി ഏൽപ്പിക്കുന്നത് വലിയ ഉത്തരവാദിത്വമാണെന്നും എല്ലാവരോടും നന്ദി പറയുകയാണെന്നും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. തന്നെ ഇതിന് പ്രാപ്തമാക്കിയത് ഈ തെരഞ്ഞെടുപ്പിൽ കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് പ്രവർത്തകരും യുഡിഎഫ് നേതാക്കളുമാണെന്നും ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി ചെയ്തു തീർക്കുമെന്നും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്നും സതീശൻ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0