തമിഴ്‌നാട്ടിൽ മദ്യശാലകള്‍ അടച്ചു പൂട്ടാൻ ഉത്തരവിറക്കി മുഖ്യമന്ത്രി വിജയ്

May 12, 2026 - 15:32
തമിഴ്‌നാട്ടിൽ മദ്യശാലകള്‍ അടച്ചു പൂട്ടാൻ ഉത്തരവിറക്കി മുഖ്യമന്ത്രി വിജയ്

ചെന്നൈ: മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​നു പി​ന്നാ​ലെ തമിഴ്‌നാട്ടിൽ 717 ടാസ്‌മാക് ഔട്ട്‌ലെറ്റുകൾ അടച്ചു പൂട്ടാൻ ഉത്തരവിറക്കി മുഖ്യമന്ത്രി സി ജോസഫ് വിജയ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന ഔട്ട്‌ലെറ്റുകളാണ് പൂട്ടുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് മദ്യശാലകൾ കണ്ടെത്താൻ സംസ്ഥാനവ്യാപകമായി പരിശോധനകൾ നടത്തിയ പരിശോധനയിൽ 276 മദ്യശാലകൾ ആരാധനാലയങ്ങൾക്ക് സമീപവും 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപവും 255 എണ്ണം ബസ് സ്റ്റാൻഡുകൾക്ക് സമീപവും പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇതോടെയാണ് 717 മദ്യശാലകൾ അടച്ചുപൂട്ടാൻ തീരുമാനമായത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0