കേരള മുസ്ലിം ജമാഅത്ത് പെർമുദെ സർക്കിൾ ഹാജിമാർക്ക് യാത്രയയപ്പ് നൽകി
പെർമുദെ: ഈ വർഷം പരിശുദ്ധ ഹജ്ജിന് യാത്ര തിരിക്കുന്ന കേരള മുസ്ലിം ജമാഅത്ത് പെർമുദ സർക്കിളിന് കീഴിലുള്ള നേതാക്കളും പ്രവർത്തകരുമായ ഹാജിമാർക്കും ബന്ധുക്കൾക്കും യാത്രയയപ്പ് നൽകി. പ്രസിഡൻ്റ് അബ്ദുൽ ഖാദർ ലത്തീഫി അധ്യക്ഷത വഹിച്ചു. ഹാജിമാർക്കുള്ള പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു. അബ്ദുൽ ജബ്ബാർ മുസ്‌ലിയാർ അജ്ജികുമാർ, മുഹമ്മദ് മുസ്‌ലിയാർ കരിക്കുണ്ട്, പുത്തിഗെ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ എസ് എ അബ്ദുല്ല, ഹാജിമാരായ യൂസുഫ് ഹാജി അജ്ജികുമാർ, ഹസൈനാർ ഹാജി അജ്ജികുമാർ, അബ്ദുല്ല ഗുഡ്ഡെ, മുഹമ്മദ് റഫീഖ് കൊട്ടക്കുന്ന് സംസാരിച്ചു. ഡി എ മുഹമ്മദ് സ്വാഗതം പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0