ടിക്കറ്റ് നിരക്കിന് ആശ്വാസം; സര്‍വീസുമായി ഇന്‍ഡിഗോ

ഫുജൈറ: ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്കും മുംബൈയിലേക്കും ഇന്‍ഡിഗോ സര്‍വീസ് ആരംഭിച്ചു. അവധിക്കാല തിരക്കിനും ടിക്കറ്റ് നിരക്കിനും ഇത് വലിയ ആശ്വാസമാവും. ഇന്നലെ രാവിലെ 9.30ന് മുംബൈയില്‍നിന്ന് എത്തിയ വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്. കണ്ണൂരില്‍നിന്ന് രാത്രി 8.55ന് പുറപ്പെട്ട ആദ്യ വിമാനം രാത്രി 11.25ന് ഫുജൈറയില്‍ ഇറങ്ങിയപ്പോഴും സ്വീകരിക്കാന്‍ വിമാനത്താവള, എയര്‍ലൈന്‍ അധികൃതര്‍ എത്തിയിരുന്നു. പുതിയ സര്‍വീസ് ആരംഭിച്ചതോടെ യുഎഇയില്‍നിന്ന് കേരളത്തിലേക്ക് ആഴ്ചയില്‍ 1032 പേര്‍ക്കു കൂടി അധികമായി യാത്ര ചെയ്യാം.
What's Your Reaction?






