മുഹിമ്മാത്ത് വാർഷിക കൗൺസിൽ സമാപിച്ചു; സുൽത്താനുൽ ഉലമ പ്രസിഡന്റ്, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി സെക്രട്ടറി

May 11, 2026 - 12:35
മുഹിമ്മാത്ത് വാർഷിക കൗൺസിൽ സമാപിച്ചു; സുൽത്താനുൽ ഉലമ പ്രസിഡന്റ്, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി സെക്രട്ടറി

പുത്തിഗെ: ഉത്തര കേരളത്തിലെ അത്യുന്നത കലാലയമായ മുഹിമ്മാത്തുൽ മുസ്ലിമീൻ എഡ്യൂക്കേഷണൽ സെന്ററിന്റെ വാർഷിക കൗൺസിൽ സമാപിച്ചു. കോഴിക്കോട് മർകസിൽ പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്‌തു. ബി.എസ് അബ്ദുള്ള കുഞ്ഞി ഫൈസി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ചർച്ചകൾക്ക് നേതൃത്വം നൽകി. മൂസ സഖാഫി കളത്തൂർ ജനറൽ റിപ്പോർട്ടും ഉമർ സഖാഫി കർണൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, സയ്യിദ് ഹുസൈൻ അഹ്ദൽ തങ്ങൾ, സയ്യിദ് ഇബ്രാഹിം ഹാദി തങ്ങൾ ചൂരി, സയ്യിദ് അബ്ദുൽ അസീസ് തങ്ങൾ, സയ്യിദ് ഫക്രുദ്ദീൻ ഹദ്ദാദ് തങ്ങൾ, സയ്യിദ് യാസീൻ തങ്ങൾ, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, അബ്ദുറഹ്മാൻ അഹ്സനി, അബൂബക്കർ കാമിൽ സഖാഫി, സുലൈമാൻ കരിവെള്ളൂർ, ബഷീർ പുളിക്കൂർ, വി.സി. അബ്ദുള്ള സഅദി, ഹസൈനാർ സഖാഫി കുണിയ, ജമാൽ സഖാഫി, അബ്ദുൽ ഖാദർ സഅദി ചുള്ളിക്കാനം, റഈസ് മുഈനി, ബാദുഷ ഹാദി സഖാഫി, ബഷീർ മങ്കയം, സി.പി. അബ്ദുള്ള ഹാജി ചെരുമ്പ, നാഷണൽ അബ്ദുള്ള, ശകീർ മാസ്റ്റർ പെട്ടിക്കുണ്ട്, പാടി അബ്ദുള്ള കുഞ്ഞി ഹാജി, അബ്ദുൽ ഖാദർ ഹാജി കളായി, നടുബയൽ മുഹമ്മദ് ഹാജി, സുൽത്താൻ മഹ്മൂദ് പട്‌ല തുടങ്ങിയവർ സംബന്ധിച്ചു. സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ സ്വാഗതവും അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ നന്ദിയും പറഞ്ഞു.

2026-29 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. ഭാരവാഹികൾ- കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ (പ്രസിഡന്റ്), ബി.എസ്. അബ്ദുള്ളക്കുഞ്ഞി ഫൈസി (ജനറൽ സെക്രട്ടറി), ഹാജി അമീറലി ചൂരി (ട്രഷറർ). സയ്യിദ് ഹസനുൽ അഹ്ദൽ  തങ്ങൾ, സയ്യിദ് ഇബ്രാഹിം ഹാദി  തങ്ങൾ ചൂരി, സയ്യിദ് ഹബീബ് അഹ്ദൽ തങ്ങൾ, അബ്ദുൽ ഖാദർ മദനി പള്ളങ്കോട്, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ  തങ്ങൾ, സി.എൻ. അബ്ദുൽ ഖാദർ മാസ്റ്റർ (വൈസ് പ്രസിഡന്റുമാർ). സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, സുലൈമാൻ കരിവെള്ളൂർ, മൂസ സഖാഫി കളത്തൂർ, അബൂബക്കർ കാമിൽ സഖാഫി, ബഷീർ പുളിക്കൂർ, ഉമർ സഖാഫി കർന്നൂർ (സെക്രട്ടറിമാർ). സയ്യിദ് ഹുസൈൻ അമീൻ അഹ്ദൽ  തങ്ങൾ, ഹുസൈൻ സഅദി കെ.സി. റോഡ്, പി.എ. അബ്ദുസ്സലാം ദാരിമി കുബണൂർ, വൈ.എം. അബ്ദുറഹ്മാൻ അഹ്സനി, കെ.എം. ഖാസിം മദനി കരായ, അബ്ദുറഹ്മാൻ മുസ്‌ലിയാർ ചള്ളങ്കയം, അഡ്വ. ഷാക്കിർ മിത്തൂർ, ജാഫർ സാദിഖ് സി.എൻ., മൊയ്തു ഹാജി കല്ലപ്പിലാവ് (അംഗങ്ങൾ).

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0