കാലവർഷം; ജില്ലയിൽ ദുരന്ത നിവാരണ മുന്നൊരുക്കങ്ങൾ ഊർജിതമാക്കും
കാസറഗോഡ്: ജില്ലയിൽ കാലവർഷത്തിന് മുന്നോടിയായി ദുരന്ത നിവാരണ മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ നടന്ന ദുരന്തനിവാരണ സമിതി ജില്ലാതല യോഗത്തിൽ തീരുമാനിച്ചു. തദ്ദേശ സ്വയം ഭരണം, റവന്യു ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകൾ നടത്തുന്ന മുന്നൊരുക്ക പ്രവർത്തനങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. നിർമ്മാണത്തിനായി അടച്ചിട്ടുള്ള ചെർക്കള- ബേവിഞ്ച ദേശീയ പാത 66 തിങ്കളാഴ്ച തുറക്കുമെന്ന്ദേശീയപാത നിർമ്മാണ കരാർ കമ്പനി പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. ദേശീയപാത നിർമാണത്തിൽ കഴിഞ്ഞ കാലവർഷത്തിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും ഉണ്ടായ പ്രദേശങ്ങളിൽ ജാഗ്രത പാലിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. മുൻവർഷങ്ങളിൽ പ്രകൃതിദുരന്തങ്ങൾ ഉണ്ടായ മേഖലകളിൽ ജാഗ്രത പാലിക്കുന്നതിനും ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുന്നതിനും നടപടി സ്വീകരിക്കും എല്ലാ തദ്ദേശ സേവന സ്ഥാപനങ്ങളിലും സന്നദ്ധസേനാംഗങ്ങളുടെ സംഘം രൂപീകരിച്ച് പരിശീലനം നൽകും. അപകട ഭീഷണിയുയർത്തുന്ന മരങ്ങളും പരസ്യ ബോർഡുകളും നീക്കം ചെയ്യും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0