പൈവളിഗെ റഹ്മ ജുമാ മസ്ജിദ് മഹ്‌ളറത്തുൽ ബദ്‌രിയ്യ വാർഷികം; പോസ്റ്റർ പ്രകാശനം ചെയ്തു
ഉപ്പള: പൈവളിഗെ റഹ്മാ ജുമാ മസ്ജിദിൽ നടന്നു വരുന്ന മഹ്‌ളറത്തുൽ ബദ്‌രിയ്യ വാർഷികം മെയ് 23 ന് അഹ്ദൽ നഗറിൽ നടക്കും. പ്രമുഖ പ്രഭാഷകൻ പേരോട് മുഹമ്മദ് അസ്ഹരി മുഖ്യ പ്രഭഷണം നടത്തും. നിരവധി സാദത്തുക്കളും പണ്ഡിതന്മാരും നേതാക്കളും സംബന്ധിക്കും. പരിപാടി വൻ വിജയകരമാക്കുന്നതിനായി ചേർന്ന യോഗത്തിൽ സ്വാഗത സംഘം ചെയർമാൻ അബ്ദുസ്സലാം അഹ്ദൽ നഗർ അധ്യക്ഷത വഹിച്ചു. ഖത്തീബ് മുഹമ്മദ് സഖാഫി തോക്കെ ഉദ്ഘാടനം ചെയ്തു. പൈവളിഗെ സെക്ടർ സെക്രട്ടറി അനസ് മുസ്ലിയാർ കയർക്കട്ട സ്വാഗതവും സ്വാഗത സംഘം കൺവീനർ അർസൽ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0