മുഖ്യമന്ത്രി സ്ഥാനം; പെട്രോള്‍ ദേഹത്തൊഴിച്ച് പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകൻ

May 8, 2026 - 13:57
May 8, 2026 - 14:05
മുഖ്യമന്ത്രി സ്ഥാനം; പെട്രോള്‍ ദേഹത്തൊഴിച്ച് പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകൻ

കോട്ടയം: കോൺഗ്രസ്സിൽ മുഖ്യമന്ത്രി സ്ഥാന ചർച്ചകൾ സജീവമാകുന്നതിനിടെ വി ഡി സതീശനെ മുഖ്യമന്ത്രിയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകൻ. ജനങ്ങൾ 102 സീറ്റിലും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തിട്ടും കെപിസിസിയും എഐസിസി നറുക്കിടണം, കുന്തം ഇടണം എന്ന് പറഞ്ഞതിലെ ഒറ്റയാൾ പോരാട്ടമാണ് ഇവിടെ നടന്നത്. ഞായറാഴ്ച എഐസിസിയിൽ നിന്നും വി ഡി സതീശന്റെ പേരല്ല വരുന്നതെങ്കിൽ ഇവിടെ നൂറുകണക്കിന് ജനം തെരുവിൽ കത്തി ചാമ്പലാവും. അത് ഓർത്താൽ മതി' എന്ന് പ്രതിഷേധക്കാരൻ പറഞ്ഞു. തുടർന്ന് ഫ്രാൻസിസിനെ പോലീസ് അനുനയിപ്പിച്ച് കസ്റ്റഡിയിലെടുത്തു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 1