കാസർകോടും മഞ്ചേശ്വരത്തും ലീഗിന് വൻ ഭൂരിപക്ഷം; ഉദുമയും തൃക്കരിപ്പൂരും എൽ ഡി എഫിന് നഷ്ടമായി
കാസർകോട്: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായതോടെ 140 മണ്ഡലങ്ങളിൽ 102 സീറ്റുകളിൽ യു ഡി എഫും 35 സീറ്റുകളിൽ എൽ ഡി എഫും 3 മണ്ഡലങ്ങളിൽ ബി ജെ പിയും വിജയിച്ചു. എൻ ഡി എ വിജയ പ്രതീക്ഷ പുലർത്തിയിരുന്ന കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ മുസ്ലീംലീഗ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. മഞ്ചേശ്വരത്ത് എ കെ എം അഷ്റഫ് 28000ൽപരം വോട്ടുകൾക്കും കാസർകോട് കല്ലട്ര മാഹിൻ ഹാജി 22698 വോട്ടുകൾക്കുമാണ് വിജയിച്ചത്. തുടർച്ചയായ വിജയം നേടിയിരുന്ന ഉദുമയും തൃക്കരിപ്പൂരും ഇത്തവണ സി പി എമ്മിന് നഷ്ടപ്പെട്ടമായി. ഉദുമയിൽ കെ നീലകണ്ഠനും തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരും വിജയിച്ചു. കാഞ്ഞങ്ങാട് മണ്ഡലത്തിൽ എൽ ഡി എഫ് വിജയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
0