മോഷണം ആരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി; സ്ഥാപനത്തിലെ ജീവനക്കാർ അറസ്റ്റിൽ

May 2, 2026 - 11:11
മോഷണം ആരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി; സ്ഥാപനത്തിലെ ജീവനക്കാർ അറസ്റ്റിൽ

കൊല്ലം: അഞ്ഞൂറ് രൂപ മോഷ്ടിച്ചെന്ന ആരോപണത്തിൽ 12 വയസ്സുള്ള ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി പീഡിപ്പിച്ചതായി പരാതി. സാധാരണക്കാരായ കുട്ടികൾ താമസിച്ച് പഠിക്കുന്ന കൊല്ലം പുനലൂരിലെ ലിവിംഗ് വാട്ടർ എന്ന സ്ഥാപനത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. സ്ഥാപനത്തിലെ ജീവനക്കാരായ കുക്കിനെയും വാർഡനെയും പൊലീസ് അറസ്റ്റ് ചെയ്‌തു. കുക്കിന്റെ അഞ്ഞൂറ് രൂപ മോഷ്ടിച്ചെന്ന് പറഞ്ഞാണ് കുട്ടിയോട് ജീവനക്കാർ ക്രൂരമായി പെരുമാറിയത്. പണം മോഷ്ടിച്ചിട്ടില്ലെന്ന് കുട്ടി ആവർത്തിച്ച് പറഞ്ഞിട്ടും കുട്ടിക്ക് നേരെ ആക്രമണം തുടരുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പിതാവിനോട് കുട്ടി സംഭവം പറഞ്ഞതോടെ പോലീസിനെ വിവരം അറിയിക്കുകയും ജീവനക്കാരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0