മുള്ളേരിയ അഹ്ദലിയ്യയിൽ ഹാജിമാർക്ക് യാത്രയയപ്പ് നൽകി
മുള്ളേരിയ: ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന ഹാജിമാർക്ക് മുള്ളേരിയ അഹ്ദലിയ്യ എജ്യുക്കേഷണൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. അഹ്ദലിയ്യ പ്രസിഡൻ്റ് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ അൽ അഹ്ദൽ കണ്ണവം ഹജ്ജ് തീർത്ഥാടകർക്ക് ഉപഹാരങ്ങൾ നൽകി. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി മുഖ്യ പ്രഭാഷണം നടത്തി. അഹ്ദലിയ്യ മുദരിസ് അബ്ദുൽ ഖാദിർ സഖാഫി, മൂസ സഖാഫി മാതാപുരം, സുലൈമാൻ സഅദി കൊട്ടിയാടി, റംസാൻ ഹാജി മുള്ളേരിയ, സിദ്ദീഖ് പൂത്തപ്പലം, മൊയ്ദു കർന്നൂർ, സുലൈമാൻ പരപ്പ, ശമീർ പരപ്പ, ഉമ്പു ഹാജി ആദൂർ, ഹസൈനാർ ചെറുമൂല, അബ്ദുലത്തീഫ്, അബ്ദുല്ല പൂത്തപ്പലം, അസീസ് പൂത്തപ്പലം, അബ്ബാസ് കർന്നൂർ, റഫീഖ് കർന്നൂർ, കലന്തർ പുതിയവളപ്പ് സംബന്ധിച്ചു. അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം സ്വാഗതം പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0