നാരമ്പാടി സെക്ടർ സാഹിത്യോത്സവ്; സ്വാഗത സംഘം രൂപീകരിച്ചു 

May 1, 2026 - 14:50
നാരമ്പാടി സെക്ടർ സാഹിത്യോത്സവ്; സ്വാഗത സംഘം രൂപീകരിച്ചു 

നാരമ്പാടി: എസ് എസ് എഫ് നാരമ്പാടി സെക്ടർ സാഹിത്യോത്സവ് വൻ വിജയമാക്കിത്തീർക്കാൻ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. വിവിധ കലാ-സാഹിത്യ മത്സരങ്ങൾ ഉൾക്കൊള്ളുന്ന സാഹിത്യോത്സവ് മെയ്‌ 15,16 വെള്ളി, ശനി ദിവസങ്ങളിലായി നാരമ്പാടിയിൽ വെച്ചാണ് നടക്കുന്നത്. പരിപാടിയുടെ വിജയത്തിനായി വിവിധ കർമ്മപദ്ധതികൾക്ക് കൺവെൻഷൻ രൂപം നൽകി. മുഹമ്മദ് മദനിയുടെ അധ്യക്ഷതയിൽ അബ്ദു റഹ്മാൻ സഅദി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഖാദർ സഖാഫി വിഷയവതരണം നടത്തി. 

സ്വാഗത സംഘം ഭാരവാഹികളായി ചെയർമാൻ: അഷ്റഫ്, കൺവീനർ: റസാഖ്, ഫിനാൻസ് ചെയർമാൻ: ഖാദർ ഹാജി, ഫിനാൻസ് കൺവീനർ: ഹനീഫ്കെ എം, വർക്കിംഗ് കൺവീനർ: ജഹ്ഫർ സ്വാദിഖ്. വൈസ് ചെയർമാൻ: ഫാറൂഖ് കുന്നിൽ, റഹ്മാൻ എൻ എച്ച്, അബൂബക്കർ സോന, ഉമ്പുച്ച. ജോ.കൺവീനർ: ഉമർ എൻ എച്ച്, ഹസൈനാർ പി കെ, ജമാൽ മദീന, റഊഫ് എം പി. സമിതി അംഗങ്ങളായി മുനീർ കെ എം, സിറാജ് എം പി, അബൂബക്കർ പി കെ, അബ്ദുൽ റഹ്മാൻ ഗുഡ്ഡെമനെ, ബഷീർ പിലായിൻറടി എന്നിവരെ തെരെഞ്ഞെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0