കേണല്‍ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമര്‍ശം; മന്ത്രിക്കെതിരെ കേസ്

ഭോപ്പാല്‍: മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ കുന്‍വര്‍ വിജയ് ഷാ കേണല്‍ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം. ജാമ്യമില്ലാ വകുപ്പ് പ്രകാരം മന്ത്രിയുടെ പേരില്‍ കേസ് എടുത്തു. കേസെടുക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. കേസെടുത്തില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് കോടതി അറിയിച്ചിരുന്നു. ദേശീയ വനിതാ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടു. പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി കളത്തിലിറങ്ങി. പിന്നാലെ ബി.ജെ.പി കേന്ദ്ര നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
What's Your Reaction?






