വിദ്യാര്‍ഥിയുടെ കൈ അറ്റുപോയ സംഭവത്തിൽ കെ എസ് ആര്‍ ടി സി ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്
വയനാട്: ബസ്സില്‍ യാത്ര ചെയ്യവേ കൈ അറ്റുപോയ യുവാവിന് ഒന്നര കോടി രൂപ കെ എസ് ആര്‍ ടി സി നല്‍കണമെന്ന് കോടതി ഉത്തരവ്. 2023 ജനുവരി പതിനേഴിനായിരുന്നു കെ എസ് ആര്‍ ടി സി ബസ്സില്‍ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ വൈദ്യുത പോസ്റ്റിലിടിച്ച് കേരള അക്കാദമി ഓഫ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി മുഹമ്മദ് അസ്ലമിന്റെ (19) കൈയറ്റുപോയത്. സംഭവത്തിൽ കെ എസ് ആര്‍ ടി സി 1,40,34,550 രൂപയും അതിന്റെ എട്ടു ശതമാനം പലിശയും കോടതിച്ചെലവും നല്‍കാനാണ് വയനാട് എം എ സി ടി കോടതി വിധി. യുവാവിനുണ്ടായ മാനസിക ആഘാതവും പ്രായവും തുടർവിദ്യാഭ്യാസവും അടക്കമുള്ള കാര്യങ്ങൾ കണക്കിലെടുത്താണ് കോടതി വിധി പ്രഖ്യാപിച്ചതെന്ന് അഭിഭാഷകൻ പറഞ്ഞു. കെ എസ് ആര്‍ ടി സി യിൽ യാത്ര ചെയ്യവെ എതിരെ നിന്ന് വന്ന വാഹനത്തിന് ബസ് ഡ്രൈവർ സൈഡ് കൊടുത്തപ്പോൾ റോഡരികിലെ വൈദ്യുതക്കാലിൽ അസ്ലമിന്റെ ഇടതുകൈ ചേർത്ത് ഉരയുകയും കൈമുട്ടിന്റെ മുകളിൽ വെച്ച് അറ്റുപോവുകയുമായിരുന്നു. തുടർന്ന് നഷ്ടപരിഹാരത്തിനായി വയനാട് എം എ സി ടി കോടതിയിൽ ഫയൽ ചെയ്ത ഹർജിയിലാണ് വിധി വന്നിരിക്കുന്നത്. അപകടത്തിൽപ്പെട്ട ബസിന് ഇൻഷുറൻസ് ചെയ്തിട്ടില്ലാത്തതിനാൽ കെ എസ് ആർ ടി സിയാണ് നഷ്ടപരിഹാര തുക ഹർജിക്കാരന് നൽകേണ്ടത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0