കാസർഗോഡ് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു

Apr 30, 2026 - 12:44
കാസർഗോഡ് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു

കാസർകോട്: വീട്ടു പരിസരത്ത് കളിക്കുന്നതിനിടെ മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന നാലരവയസ്സുകാരി മരിച്ചു. വെള്ളരിക്കുണ്ട് നർക്കിലക്കാട് ശരത് ചന്ദ്രൻ- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് ഇന്ന് ഉച്ചയോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കിടെ മരണത്തിന് കീഴടങ്ങിയത്. വേനൽക്കാലം ആരംഭിച്ച ശേഷം കാസർകോട് ജില്ലയിൽ ആദ്യമായുണ്ടായ പാമ്പ് കടി മരണമാണിത്. തിങ്കളാഴ്ചയാണ് പന്ത് കളിക്കിടയിൽ ഋതു ചന്ദ്രയ്ക്ക് വീട്ടു പരിസരത്തു നിന്നും പാമ്പിന്റെ കടിയേറ്റത്. കുട്ടിയുടെ നില അതീവ ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചികിത്സ തുടരുന്നതിനിടയിലാണ് മരണപ്പെട്ടത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0