സംസ്ഥാനത്ത് നിശ്ചിത സമയ പരിധിയിൽ പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനം

Apr 27, 2026 - 17:29
സംസ്ഥാനത്ത് നിശ്ചിത സമയ പരിധിയിൽ പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വ‍ർധിക്കുന്ന സാഹചര്യത്തിൽ പ്രഖ്യാപിത വൈദ്യുതി നിയന്ത്രണവുമായി സർക്കാർ. ഇടയ്ക്കിടെ വൈദ്യുതി തടസ്സപ്പെടുത്തുന്നത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണമാണെന്ന ആരോപണം ശക്തമായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. പീക്ക് ലോഡ് മാനേജ്മെന്റ് എന്ന പേരിലാണ് കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലുള്ള വൈകീട്ട് ആറ് മുതൽ രാത്രി 11 വരെയുള്ള സമയത്താണ് 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഏർപ്പെടുത്തുക. ഓരോ പ്രദേശങ്ങളുടെ വൈദ്യുതി ഉപഭോഗം വിതരണ ശൃംഖലയുടെ പരിധിക്കപ്പുറത്തേക്ക് കടക്കുമ്പോഴായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക. ഇത്തരം സമയങ്ങളിൽ എസ്എംഎസ് വഴി ഉപഭോക്താക്കളെ അറിയിക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0