സമസ്ത സെന്റിനറി; ബദിയടുക്ക ഡിവിഷൻ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് ഏപ്രിൽ 29 ന്
ബദിയടുക്ക: എസ് എസ് എഫ് സ്ഥാപക ദിനത്തിൽ ബദിയടുക്ക ഡിവിഷൻ സംഘടിപ്പിക്കുന്ന ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് ഏപ്രിൽ 29 ന് നെല്ലിക്കട്ടയിൽ വെച്ച് നടക്കും. സമസ്ത സെന്റിനറിയുടെ ഭാഗമായാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി നെല്ലിക്കട്ട ടൗണിൽ വിദ്യാർത്ഥി റാലിയും നടക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കേരള മുസ്ലിം ജമാഅത്ത് കാസറഗോഡ് ജില്ലാ ഉപാദ്ധ്യക്ഷൻ പഞ്ചിക്കൽ തങ്ങൾ നേതൃത്വം നൽകും. എസ് വൈ എസ് കാസറഗോഡ് ജില്ല ജി സി സി സാരഥി റസാഖ് സഅദി പതാക ഉയർത്തും. സമസ്ത ജില്ല മുശാവറ അംഗം അബ്ദുൽ ഖാദർ സഖാഫി ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. എസ് എസ് എഫ് കാസർകോട് ജില്ലാ സെക്രട്ടറി ഇർഷാദ് കളത്തൂർ ആക്ടിവിറ്റി സെഷൻ നേതൃത്വം നൽകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0