സമസ്ത സെന്റിനറി; എസ് എം എ.ജില്ലാ മാനേജ്‌മെന്റ് സമ്മേളനത്തിന് പ്രൗഢ സമാപനം

May 15, 2025 - 11:25
May 15, 2025 - 11:36
സമസ്ത സെന്റിനറി; എസ് എം എ.ജില്ലാ മാനേജ്‌മെന്റ് സമ്മേളനത്തിന് പ്രൗഢ സമാപനം

കാസറഗോഡ്: സമസ്ത  സെന്റിനറിയുടെ ഭാഗമായി സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) ജില്ലാ തലങ്ങളില്‍ സംഘടിപ്പിക്കുന്ന മാനേജ്‌മെന്റ് കോണ്‍ഫറന്‍സിന്റെ ഭാഗമായുള്ള  കാസറഗോഡ് ജില്ലാ സമ്മേളനം പ്രനഢമായി സമാപിച്ചു. ജില്ലാ ഫി. സെക്രട്ടറി ഇത്തിഹാദ് മുഹമ്മദ് ഹാജി പതാക ഉയര്‍ത്തി. സയ്യിദ് ജലാലുദ്ധീന്‍ സഅദി അല്‍ ഹാദി പ്രാരംഭ പ്രാര്‍ത്ഥന നടത്തി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ്  ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡണ്ട് വൈ. എം. അബ്ദുറഹ്‌മാന്‍ അഹ്‌സനി അദ്ധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈ.പ്രസിഡണ്ട് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ആമുഖ പ്രഭാഷണവും  ജില്ലാ ജന.സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സേന്ദശ പ്രഭാഷണവും നടത്തി. സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല,  എസ് എം എ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, സംസ്ഥാന സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ എന്നിവര്‍ ആനുകാലിക വിഷയങ്ങളില്‍ ക്ലാസ്സുകള്‍ക്ക്  നേതൃത്വം നല്‍കി. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ , ഹുസൈന്‍ സഅദി കെ സി റോഡ്, മൊയ്തു സഅദി ചേരൂര്‍, എസ് കെ കുഞ്ഞിക്കോയ തങ്ങള്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അഹ്മദുല്‍ കബീര്‍ ജമലുല്ലൈലി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അബൂബക്കര്‍ ഹാജി ബേവിഞ്ച, ഹമീദ് മൗലവി ആലംപാടി, സിദ്ധീഖ് സഖാഫി ബായാര്‍, ഇല്യാസ് കൊറ്റുമ്പ ,ബാദുഷ ഹാദി, അലി പൂച്ചക്കാട്, തുടങ്ങിയവര്‍ പ്രസംഗിച്ചു. ബശീര്‍ മങ്കയം സ്വാഗതവും മുഹമ്മദലി അഹ്‌സനി നന്ദിയും പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0