സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ട് ഇല്ല, ഉപഭോഗത്തിൽ നിയന്ത്രണം വേണം; വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ടില്ലെന്നും ഉപഭോഗം വർധിക്കുന്നതിനാൽ വൈദ്യുതി വിച്ഛേദിക്കപ്പെടുന്നതാണെന്നും വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. രാത്രി 9 മുതൽ രാവിലെ 11 വൈദ്യുത ഉപയോഗം നിയന്ത്രിച്ചാൽ ലോഡ്ഷെഡ്ഡിങ് ഒഴിവാക്കാമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപയോഗം ഉയർന്ന നിരക്കിൽ തുടരുകയാണ്. 5654 മെഗാവാട്ടാണ് വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത. ഇടുക്കി ജലാശയത്തിൽ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതിനാൽ സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തിൽ ആശങ്കയുണ്ട്. സംസ്ഥാനത്തെ കെഎസ്ഇബി ഡാമുകളിൽ വൈദ്യുതി ഉത്പാദനത്തിന് അവശേഷിക്കുന്ന ജലം 31.48 % ശതമാനമാണ്. ഇതുകൊണ്ട് ഉത്പാദിപ്പിക്കാൻ ആകുന്നത് 1303.53 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. വേനൽ മഴ കനിഞ്ഞില്ലെങ്കിൽ സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനം പ്രതിസന്ധിയിലാകും. പ്രതീക്ഷകൾക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. താത്കാലിക പ്രതിസന്ധി തരണം ചെയ്യാൻ വൈകുന്നേരം 6നും രാത്രി 11നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെ എസ് ഇ ബി അഭ്യർത്ഥിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0