കരിയര്‍ സാധ്യതകളുടെ ലോകം തുറന്ന് വെഫി കരിയര്‍ എക്‌സ്‌പോ

May 15, 2025 - 10:51
കരിയര്‍ സാധ്യതകളുടെ ലോകം തുറന്ന്  വെഫി കരിയര്‍ എക്‌സ്‌പോ

കാസര്‍കോട്: പഠനം,ജോലിസാധ്യതകള്‍ എന്നിവ മുന്‍നിര്‍ത്തി കരിയര്‍ ലോകത്തെ സാധ്യതകളും അവസരങ്ങളും വിശദീകരിച്ച വെഫി കരിയര്‍ കാറ്റലിസ്റ്റ് ജില്ലയില്‍ സമാപിച്ചു.പത്താം തരം, പ്ലസ്ടു പഠനത്തിന് ശേഷം പഠനസാധ്യതകള്‍ , സിവില്‍ സര്‍വീസ് പരീക്ഷ സാധ്യതകള്‍ , മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനങ്ങള്‍ വിദേശപഠന സാധ്യതകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്ന സെഷനുകള്‍ കൂടി ഉള്‍പ്പെടുത്തി സൗജന്യമായി സംഘടിപ്പിച്ച കരിയര്‍ കാറ്റലിസ്റ്റ് മെഗാ കരിയര്‍ എക്‌സ്‌പോയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളും പങ്കെടുത്തു. കരിയര്‍ എക്‌സ്‌പോ കൗണ്ടര്‍ സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍ മള്ഹര്‍ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളുടെ ഉദ്ഘാടനം എസ്.എസ്.എഫ് ദേശീയ സെക്രട്ടറി അഹമദ് ഷെറിന്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് കാസര്‍കോട് ജില്ല സെക്രട്ടറി ബാദുഷ സഖാഫി അധ്യക്ഷത വഹിച്ചു. വെഫി കൗണ്‍സിലര്‍മാരായ റമീസ് വാഴക്കാട്,മുബശ്ശിര്‍ കുന്ദമംഗലം ട്രൈനര്‍മാരായ ഹൈദര്‍ അമാനി പെര്‍ളാടം,അഡ്വ:ഫീറോസ് ദേളി,അഡ്വ നാസര്‍ സഖാഫി,വഹീദ് സിസാന്‍,ഇര്‍ഫാദ് മായിപാടി തുടങ്ങിയവര്‍ സെഷനുകള്‍ കൈകാര്യം ചെയ്തു.വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിഗത കൗണ്‍സിലിംഗ് കൂടി എക്‌സ്‌പോയില്‍ സൗകര്യപ്പെടുത്തിയിരുന്നു. എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയംനേടിയ വിദ്യാര്‍ത്ഥികള്‍ക്ക് എക്‌സലന്റ് അവാര്‍ഡ് വിതരണം എക്‌സ്‌പോയില്‍ നടന്നു. ജില്ലാ സെക്രട്ടറിമാരായ ഫയാസ് പട്‌ള,ഇര്‍ഷാദ് കളത്തൂര്‍,ഷാഹിദ് തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജുനൈദ് ഹിമമി സ്വാഗതവും അബ്ദുല്‍ ബാരി സഖാഫി നന്ദിയും പറഞ്ഞു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0