സംസ്ഥാനത്ത് ചൂട് കനക്കുന്നു; സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു

Apr 23, 2026 - 14:48
Apr 23, 2026 - 14:48
സംസ്ഥാനത്ത് ചൂട് കനക്കുന്നു; സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു

കണ്ണൂർ: സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. കണ്ണൂർ പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാറാണ് (37) മരിച്ചത്. കഴിഞ്ഞ ദിവസം കിണര്‍ കുഴിക്കുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ സൂര്യാഘാത റിപ്പോർട്ടുകൾ വന്നു കൊണ്ടിരിക്കുകയാണ്. മലപ്പുറം വണ്ടൂരില്‍ മുറ്റത്ത് കളിക്കുകയായിരുന്ന നാലു വയസ്സുകാരിക്കും കോഴിക്കോട് അങ്കണവാടി അധ്യാപികയ്ക്കും കഴിഞ്ഞ ദിവസം പൊള്ളലേറ്റിരുന്നു. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പാലക്കാട് ജില്ലയില്‍ 41 °C വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 °C വരെയും കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 38 °C വരെയും ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ 37 °C വരെയും തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0