വെഫി എഡ്യൂക്കേഷൻ കരിയർ എക്സ്പോയും ജോബ് ഫെയറും ഏപ്രിൽ 25 മുതൽ കാസർഗോഡിൽ

Apr 23, 2026 - 14:15
Apr 23, 2026 - 14:25
വെഫി എഡ്യൂക്കേഷൻ കരിയർ എക്സ്പോയും ജോബ് ഫെയറും ഏപ്രിൽ 25 മുതൽ കാസർഗോഡിൽ

കാസർഗോഡ്: വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (WEFI) യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എഡ്യൂക്കേഷൻ കരിയർ എക്സ്പോയും ജോബ് ഫെയറും ഏപ്രിൽ 25 ശനിയാഴ്ച ആരംഭിക്കും. വിദ്യാനഗർ സൺറൈസ് പാർക്കിൽ രണ്ട് ദിവസങ്ങളിലായി പരിപാടി നടക്കും. ജോബ് ഫെയർ, കരിയർ കൗൺസിലിംഗ്, എക്സ്പീരിയൻഷ്യൽ ലേണിംഗ്, സ്കിൽ എഡ്യൂക്കേഷൻ, പെഴ്സണൽ കൗൺസിലിംഗ്, പഠന ക്ലാസുകൾ, ചർച്ചകൾ, സെമിനാറുകൾ, സിംപോസിയങ്ങൾ തുടങ്ങി വിവിധ സെഷനുകൾ എഡ്യൂക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇരുന്നൂറിലധികം കരിയർ കൗൺസിലർമാരുടെ സേവനം ഉപയോഗപ്പെടുത്തി ഓരോ വിദ്യാർത്ഥിക്കും അവരുടെ കരിയർ പ്ലാൻ തയ്യാറാക്കാനുള്ള പെഴ്സണൽ മെന്ററിംഗ് സേവനവും ലഭ്യമാകും. WEFI യുടെ കരിയർ കൗൺസിലിംഗ് കോഴ്സ് പൂർത്തിയാക്കിയ കൗൺസിലർമാരാണ് മെന്ററിംഗിന് നേതൃത്വം നൽകുന്നത്. ഇതോടൊപ്പം സയൻസ്, ടെക്നോളജി, മെഡിസിൻ, ആർട്സ്, ലോ, കൊമേഴ്‌സ് തുടങ്ങിയ മേഖലകളിലെ വ്യത്യസ്ത കോഴ്സുകൾ, രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങൾ, ടെക്നിക്കൽ വിദ്യാഭ്യാസം, സംരംഭകത്വം, ഭാഷാപഠനം, മീഡിയ സ്റ്റഡീസ്, ഓൺലൈൻ കോഴ്സുകൾ, സ്കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ, വിദേശ യൂണിവേഴ്സിറ്റികൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഷോർട്ട് ടേം കോഴ്സുകൾ, അപ്‌സ്‌കില്ലിംഗ് തുടങ്ങി നിരവധി മേഖലകൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും ഉണ്ടായിരിക്കും. ഓരോ സ്റ്റാളുകളിലും ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. കൂടാതെ വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികൾ, കേന്ദ്ര സർവകലാശാല ഫാക്കൽറ്റികൾ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങിയ പ്രമുഖരും എഡ്യൂക്കേഷൻ എക്സ്പോയിൽ സംബന്ധിക്കും. വിവിധ ബഹുരാഷ്ട്ര കമ്പനികളുടെ പ്രതിനിധികളുമായി സംവദിക്കാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും. പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന പത്ര സമ്മേളനത്തിൽ അബ്ദുറഹ്മാൻ എരോൽ, നംഷാദ് ബേക്കൂർ, അഹമ്മദ് അലി ബന്ദിച്ചാൽ, മുനീർ അർമ്മളം, ഷാഹിദ് തൃക്കരിപ്പൂർ, ബാദുഷ സുറൈജി സഖാഫി സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0