മികച്ച റെയ്ഞ്ചുകൾക്കുള്ള എസ് ജെ എം അവാർഡുകൾ വിതരണം ചെയ്തു

Apr 22, 2026 - 11:34
മികച്ച റെയ്ഞ്ചുകൾക്കുള്ള എസ് ജെ എം അവാർഡുകൾ വിതരണം ചെയ്തു

കാസർകോട്: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.ജെ.എം) കാസർകോട് ജില്ലാ കമ്മിറ്റി 2025-26 അധ്യയന വർഷത്തെ മികച്ച റെയ്ഞ്ചുകൾക്കുള്ള അവാർഡുകൾ സമ്മാനിച്ചു. കളനാട് കെ.എച്ച്. ഹാളിൽ നടന്ന 'സമസ്ത സെന്റിനറി സെനറ്റ്' വേദിയിൽ വെച്ചാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. സംസ്ഥാന-ജില്ലാ കമ്മിറ്റികൾ നിർദ്ദേശിച്ച പദ്ധതികളുടെ മികവ് അടിസ്ഥാനപ്പെടുത്തിയും റെയ്ഞ്ച് തലത്തിൽ നടപ്പിലാക്കിയ തനത് പദ്ധതികളുടെ മികവും പരിഗണിച്ചാണ് അവാർഡുകൾ നിശ്ചയിച്ചത്. പുത്തിഗെ, പെർമുദെ, പരപ്പ റെയ്ഞ്ചുകൾ മികച്ച നേട്ടം കൈവരിച്ചപ്പോൾ കുമ്പള, ദേളി റെയ്ഞ്ചുകളെയും മികച്ച പ്രകടനം കാഴ്ചവെച്ചതായി വിലയിരുത്തി. സുന്നി വിദ്യാഭ്യാസ ബോർഡ് മദ്റസകളുടെ ഉന്നമനത്തിനും വിദ്യാർത്ഥികളുടെ മികവിനും അധ്യാപകരുടെ ക്ഷേമത്തിനുമായി വിവിധ പദ്ധതി പദ്ധതികൾ സുന്നി ഇംഇയ്യത്തുൽ മുഅല്ലിമീൻ റെയ്ഞ്ച് ഘടകങ്ങൾ മുഖേന നടപ്പിലാക്കി വരുന്നു. റെയ്ഞ്ച് പ്രവർത്തനങ്ങളുടെ മികവ് ലക്ഷ്യമാക്കി എസ്.ജെ.എം. ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച പ്രഥമ അവാർഡുകൾ സമസ്ത ജില്ലാ സാരഥികളായ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് അഷ്റഫ് തങ്ങൾ ആദൂർ, കേരള മുസ്‌ലിം ജമാത്ത് സാരഥികളായ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, സയ്യിദ് ജലാലുദ്ധീൻ തങ്ങൾ മള്ഹർ, ഹകീം ഹാജി കളനാട് എന്നിവർ സമ്മാനിച്ചു. സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, പ്രൊഫസർ സ്വാലിഹ് സഅദി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ (സമസ്ത കേന്ദ്ര മുശാവറ അംഗം), കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, സെക്രട്ടറി സുലൈമാൻ കരിവള്ളൂർ, എസ്.എം.എ ഭാരവാഹികൾ അബ്ദുൽ റഹ്മാൻ അഹ്സനി, ബഷീർ മങ്കയം, സിദ്ദീഖ് സഖാഫി ബായാർ (എസ് വൈ എസ്) റഹീസ് മുഈനി, ബാദുഷ ഹാദി മൊഗർ (എസ്.എസ് എഫ്) എസ് ജെ എം ജില്ലാ പ്രസിഡൻ്റ് അബ്ദുൽ റസാഖ് സഖാഫി കൊട്ടക്കുന്ന്, സെക്രട്ടറി അബ്ദുൽ ഖാദിർ സഅദി ചുള്ളിക്കാനം, ഹമീദ് മൗലവി കോളവയൽ, ജമാൽ സഖാഫി ആദൂർ, ഇല്യാസ് മൗലവി കൊറ്റുമ്പ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0