പള്ളപ്പാടി മഖാം ഉറൂസും ഏകദിന മതപ്രഭാഷണവും നാളെ

Apr 22, 2026 - 11:25
പള്ളപ്പാടി മഖാം ഉറൂസും ഏകദിന മതപ്രഭാഷണവും നാളെ

മുള്ളേരിയ: പള്ളപ്പാടി മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് അങ്കണത്തിൽ അന്ത്യ വിശ്രമം കൊള്ളുന്ന മർഹൂം മുഹമ്മദ് കുഞ്ഞി മുസ്ലിയാർ മഖാം ഉറൂസും ഏകദിന മതപ്രഭാഷണവും നാളെ ആരംഭിക്കും. അസർ നിസ്കാരശേഷം മഖാം സിയാറത്തും ശേഷം പതാക ഉയര്‍ത്തലും നടക്കും. തുടര്‍ന്ന് നടക്കുന്ന മൗലിദ് മജ്ലിസ്, സ്വലാത്ത്, മഹ്ളറത്തുൽ ബദ്‌രിയ മജ്ലിസിന് ഖാളി സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ അൽ ബുഖാരി മൊഗ്രാൽ, സയ്യിദ് കെ എസ് അഹ്മദ് മുഖ്താർ തങ്ങൾ കുമ്പോൽ നേതൃത്വം നല്‍കും. രാത്രി 8:30 ന് കെ പി ഹുസൈൻ സഅദി കെ സി റോഡ് മുഖ്യ പ്രഭാഷണം നടത്തും. ഖത്തീബ് മുഹമ്മദ് ഹനീഫ് സഅദി കാമിൽ സഖാഫി മഞ്ഞംപാറ ആശംസ പ്രഭാഷണം നടത്തും. ജമാഅത്ത് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ മദക്കം അധ്യക്ഷത വഹിക്കും. ജമാഅത്ത് സെക്രട്ടറി ഹസ്സൈനാർ നൂഞ്ചം സ്വാഗതം പറയും. ഉമർ സഖാഫി മയ്യളം, അബ്ദുൽ ഹമീദ് ഫാളിലി മയ്യളം, അർഷിദ് ഹിമമി സഖാഫി ഏണിയാടി, റഷീദ് സഅദി ഊജംപാടി, സി എം ഷെരീഫ്, ഹാഫിള് മജീദ് സഖാഫി പള്ളപ്പാടി, അൻവർ പാലകൊച്ചി, പി എം ഇബ്രാഹിം, ഹസ്സൻ മതക്കം, പി എം ഉമ്പു ഹാജി, അബ്ദുല്ല ഹാജി ബാണക്കണ്ടം, മൂസാൻ നെജിക്കാർ, അഷ്റഫ് സഖാഫി കാനം, അബ്ദുല്ല സഖാഫി ബങ്കല, ഇസ്മായിൽ പൊടിക്കളം, ഹസൈനാർ ഹാജി ബദ് രിയ്യ, മുഹമ്മദ് മതിമത്തിമാർ, അബൂബക്കർ ബാവ തുടങ്ങിയവർ സംബന്ധിക്കും. അന്നദാനത്തോടെ സമാപിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0