മർഹൂം ശരീഫ് സഖാഫി അനുസ്‌മരണ ഖത്മുൽ ഖുർആൻ സംഗമം നാളെ
പുത്തിഗെ: പ്രഗത്ഭ പണ്ഡിതനും മുഹിമ്മാത്ത് മുദരിസുമായിരുന്ന മർഹൂം മുഹമ്മദ് ശരീഫ് സഖാഫി കുന്നുംപുറം അനുസ്‌മരണ ഖത്മുൽ ഖുർആൻ സംഗമം നാളെ ചൊവ്വ രാവിലെ 11 മണിക്ക് മുഹിമ്മാത്തിൽ നടക്കും. മുഹിമ്മാത്ത് ഉപാധ്യക്ഷൻ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും. സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങളുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗവും മർകസ് മുദരിസുമായ ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി അനുസ്‍മരണ പ്രഭാഷണം നടത്തും. അബ്ദുസ്സലാം കാമിൽ സഖാഫി മുന്നിയൂർ, അബ്ദുറഹ്മാൻ അഹ്‌സനി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, അബൂബക്കർ കാമിൽ സഖാഫി, ഉമർ സഖാഫി കർന്നൂർ, അബ്ദുസ്സലാം കാമിൽ സഖാഫി പഴമള്ളൂർ, മുസ്തഫ സഖാഫി പട്ടാമ്പി, കുഞ്ഞുമുഹമ്മദ് അഹ്‌സനി, ഹാജി അമീറലി ചൂരി തുടങ്ങിയവർ സംബന്ധിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0