പുതിയ പാർട്ടിയുണ്ടാക്കാൻ നീക്കം; തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പി വി അന്‍വര്‍ രാജിവെച്ചു
മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായി ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും പാര്‍ട്ടി സംസ്ഥാന കണ്‍വീനറുമായ പി വി അന്‍വര്‍ പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായും എല്ലാവരുമായി ചര്‍ച്ച നടത്തിയ ശേഷം രാഹുല്‍ ഗാന്ധിയുടെ ആശയങ്ങളോട് യോജിക്കുന്ന പുതിയ പാര്‍ട്ടി മെയ് രണ്ടാം വാരത്തോടുകൂടി രൂപീകരിക്കുമെന്നും പി വി അന്‍വര്‍ വ്യക്തമാക്കി. മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് സ്വഭാവമുള്ളതായിരിക്കും പുതിയ പാര്‍ട്ടിയെന്നും സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സംവിധാനം വരുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വിശദീകരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
1
Angry
0
Sad
0
Wow
0