പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘനം; പ്ര​ധാ​ന​മ​ന്ത്രിക്കെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ് നേതാവ് 

Apr 19, 2026 - 15:55
Apr 19, 2026 - 15:57
പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘനം; പ്ര​ധാ​ന​മ​ന്ത്രിക്കെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ് നേതാവ് 

തൃശ്ശൂർ: തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി നൽകി കോൺഗ്രസ് നേതാവ് അനിൽ അക്കര. വനിതാ സംവരണ ബിൽ ലോക്സഭയിൽ പാസാകാതെ പോയതിൽ പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെ ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് പരാതി. തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സമയം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംവിധാനങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തിയെന്നും പ്രധാനമന്ത്രി തന്റെ ഔദ്യോഗിക പ്രസംഗം രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തുവെന്നുമാണ് പരാതിയിൽ അനിൽ അക്കരയുടെ ആരോപണം. വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിനെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ആരോപിച്ചിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0