പാലുൽപാദനത്തിൽ ഗണ്യമായ കുറവ്; വില വർധിപ്പിക്കാനൊരുങ്ങി മിൽമ
തിരുവനന്തപുരം: സംസ്ഥാനത്ത് പാലുൽപാദനം ഗണ്യമായി കുറയുന്ന സാഹചര്യത്തിൽ വില വർധിപ്പിക്കാനൊരുങ്ങി മിൽമ. ഡയറക്ടർ ബോർഡ് യോഗത്തിലാണ് ലിറ്ററിന് ആറുരൂപയാക്കി വർദ്ധിപ്പിക്കാൻ തീരുമാനം. ഇക്കാര്യം സർക്കാരിനെ അറിയിക്കാനായി കത്ത് നൽകുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി അറിയിച്ചു. സർക്കാരിന്റെ അനുമതിയില്ലാതെ പാൽവില കൂട്ടാനാവില്ലെന്നും നേരത്തെ നൽകിയ കത്തിന് അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്നും മണി പറഞ്ഞു. പാൽ വില കൂട്ടാൻ നേരത്തെ തീരുമാനമെടുത്തുവെങ്കിലും നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സമയമായതിനാൽ മിൽമയുടെ അപേക്ഷ സർക്കാർ പരിഗണിച്ചിരുന്നില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0