ബദിയടുക്ക ഡിവിഷൻ സാഹിത്യോത്സവ്; സ്വാഗത സംഘം രൂപീകരിച്ചു 

Apr 18, 2026 - 14:57
ബദിയടുക്ക ഡിവിഷൻ സാഹിത്യോത്സവ്; സ്വാഗത സംഘം രൂപീകരിച്ചു 

ബദിയടുക്ക: എസ് എസ് എഫ് ബദിയടുക്ക ഡിവിഷൻ സാഹിത്യോത്സവ് വൻ വിജയമാക്കിത്തീർക്കാൻ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. അടുത്ത മാസം നീർച്ചാലിൽ വെച്ച് നടക്കുന്ന പരിപാടിയുടെ മുന്നോടിയായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. കന്യപ്പാടി താജുൽ ഉലമ സുന്നി സെന്ററിൽ വെച്ച് നടന്ന കൺവെൻഷൻ ഡിവിഷൻ പ്രസിഡന്റ് സംഷാദ് ഹിമമി സഖാഫിയുടെ അധ്യക്ഷതയിൽ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ ഉദ്‌ഘാടനം ചെയ്‌തു. ഡിവിഷൻ ജനറൽ സെക്രട്ടറി അൽത്താഫ് വിഷയാവതരണം നടത്തി. അബൂബക്കർ സഅദി നെക്രാജെ, ഖാദർ അമാനി പൈക്ക, ഇബ്രാഹിം മുസ്‌ലിയാർ ഗോളിയടുക്ക, അഷ്‌റഫ്‌ നീർച്ചാൽ പ്രസംഗിച്ചു.

ഭാരവാഹികളായി സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, സിദ്ധീഖ് ഹനീഫി അന്നടുക്ക, അബൂബക്കർ സഅദി നെക്രാജെ, ബഷീർ സഖാഫി കൊല്യം, ഖാദർ അമാനി പൈക്ക, റസാഖ് സഅദി കൊല്യം, മുഹമ്മദ്‌ ഹാജി ബദ്രിയ, അസീസ് ഹിമമി ഗോസാഡ, അബ്ദുൽ ഖാദർ ഹാജി കൊല്യം (രക്ഷാധികാരികൾ). അഷ്‌റഫ്‌ നീർച്ചാൽ (ചെയർമാൻ). റഹീം ബദ്‌രിയ്യ (കൺവീനർ). സുബൈർ ഗോളിയടുക്ക (ഫിനാൻസ്). എ കെ സഖാഫി കന്യാന, ഇക്ബാൽ ആലങ്കോൾ, മുഹമ്മദ്‌ മുസ്‌ലിയാർ എസ്, റിഷാദ് സഖാഫി, ഇബ്രാഹിം മുസ്‌ലിയാർ ഗോളിയടുക്ക, മുഹമ്മദ്‌ ഹാജി വടകര, മുഹമ്മദ്‌ ഹാജി ബെള്ളിപ്പാടി, അബ്ദുറഹ്മാൻ സഅദി നാരമ്പാടി, കബീർ ഹിമമി ഗോളിയടുക്ക, മുഹമ്മദ്‌ ബോംബൈ (വൈസ് ചെയർമാൻ) എൻ കെ എം ബെളിഞ്ച, കെ എച്ച് മാസ്റ്റർ കോരിക്കാർ, അബ്ദുല്ല ഹാജി കണ്ടികെ, മൊയ്‌ദീൻ ഹാജി നെക്രാജെ, റസാഖ് മുസ്‌ലിയാർ പുണ്ടൂർ, ഷാഫി കന്യപ്പാടി, നിസാം മുംബൈ, ബഷീർ ഹികമി ചക്കുടൽ, സത്താർ കോരിക്കാർ, ജലീൽ കന്യപ്പാടി (ജോയിന്റ് കൺവീനർ). റാഷിദ്, ഇബ്രാഹിം ബോംബൈ, സഫ്വാൻ ബോബൈ,ഫൈസൽ സൈനി, കെ മുഹമ്മദ്‌ പുണ്ടൂർ, ഫൈസൽ നെല്ലിക്കട്ട, മുനീർ ഹിമമി, കുഞ്ഞഹമ്മദ് ബിർമ്മിനടുക്ക, ലത്തീഫ് പള്ളത്തടുക്ക, അഷ്‌റഫ്‌ മുസ്‌ലിയാർ തുപ്പക്കൽ, നാഫി ഹിമമി, അലവി ഹനീഫി, ഇജാസ്, റഫീഖ്, മുസ്തഫ കന്യപ്പാടി, അസീസ് പെർള, സിനാൻ, മജീദ് ഫാളിലി, ജലാൽ കന്യപ്പാടി, ഹുസൈൻ സഖാഫി തുപ്പക്കൽ, ശിഹാബ് ഹിമമി, നംസീർ അർളടുക്ക, ഇബ്രാഹിം ബിർമ്മിനടുക്ക, ബാപിൻച ബിർമ്മിനടുക്ക (സമിതി അംഗങ്ങൾ) എന്നിവരെ തെരെഞ്ഞെടുത്തു. സിദ്ധീഖ് നീർച്ചാൽ സ്വാഗതവും സവാദ് കൊല്യം നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0