കാസർകോട് മെഗാ കരിയർ, തൊഴിൽ എക്സ്പോ; രജിസ്ട്രേഷന്‍ ആരംഭിച്ചു
കാസർകോട്: കാസർകോട് ജില്ലയിൽ കരിയർ, തൊഴിൽ സാധ്യതകൾക്ക് വഴി തുറന്ന് എഡ്യുസൈൻ 5.0 മെഗാ എക്സ്പോ വരുന്നു. വിസ്ഡം എഡ്യുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) യുടെ നേതൃത്വത്തിലാണ് എക്സ്പോ സംഘടിപ്പിക്കുക. ലോകോത്തര യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശന സാധ്യതകൾ, സ്കോളർഷിപ്പുകൾ, വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് തുടർ പഠനസാധ്യതകൾ തെരഞ്ഞെടുക്കൽ, കരിയർ സംബന്ധമായ എന്ത് സംശയങ്ങൾക്കും പരിഹാരമായി വ്യത്യസ്ത മേഖലകളിൽ എക്സ്പേർട്ടുകളായ നാൽപതിൽ പരം കരിയർ കൗൺസിലർമാരുടെ മുഴുസമയ സേവനങ്ങൾ തുടങ്ങിയവ എഡ്യുസൈനിൽ ലഭ്യമായിരിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്കായി വിവിധ കമ്പനികളുടെ ആയിരത്തിൽ പരം തൊഴിലവസരങ്ങൾ, ബിസിനസ് ഐഡിയകൾ അവതരിപ്പിക്കാനും അതിന് അനിയോജ്യമായ നിക്ഷേപകരെ കണ്ടെത്താനുമുള്ള അവസരങ്ങൾ തുടങ്ങിയവയെല്ലാം എഡ്യുസൈനിൽ ലഭ്യമാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, വിർച്ച്വൽ റിയാലറ്റി തുടങ്ങി നൂതന മേഖലകളെ പരിചയപ്പെടുത്താനുള്ള പ്രത്യേക കൗണ്ടറുകൾ എന്നിവ എഡ്യുസൈനിൽ ഒരുക്കിയിട്ടുണ്ട്.www.educine.in എന്ന ലിങ്കിൽ രജിസ്ട്രേഷന്‍ ചെയ്യാം. കൂടതൽ വിവരങ്ങൾക്ക് 9995420579 ,8129987123 എന്നനമ്പറിൽ ബന്ധപ്പെടാം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0