നെല്ലിക്കട്ട സെക്ടർ സാഹിത്യോത്സവ്; സ്വാഗത സംഘം നിലവിൽ വന്നു 

Apr 15, 2026 - 17:32
Apr 16, 2026 - 13:53
നെല്ലിക്കട്ട സെക്ടർ സാഹിത്യോത്സവ്; സ്വാഗത സംഘം നിലവിൽ വന്നു 

നെല്ലിക്കട്ട: എസ് എസ് എഫ് നെല്ലിക്കട്ട സെക്ടർ സാഹിത്യോത്സവ് വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. നെല്ലിക്കട്ട യൂണിറ്റിൽ വെച്ച് നടക്കുന്ന കലാവസന്തത്തിന് വിപുലമായ ഒരുക്കങ്ങങ്ങളാണ് നടക്കുന്നത്. സ്വാഗതസംഘ രൂപീകരണ യോഗം മുഹമ്മദ് അമാനി ബെളിഞ്ച ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് ബദിയടുക്ക ഡിവിഷൻ ജനറൽ സെക്രട്ടറി അൽത്താഫ് ഏണിയാടി വിഷയാവതരണം നടത്തി. ഷംഷാദ് ഹിമമി, സഹദ് ഹിമമി, ഷെഹസാദ് നെക്രാജെ, ശാകിർ ചെടേകാൽ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി ചെയർമാൻ: ഹാഫിള് സഹദ് ഹിമമി, കൺവീനർ: അസ്‌ലം എതിർത്തോട്‍, ഫിനാൻസ്:അൻസാർ ഗിരിനഗർ. വൈസ് ചെയർമാൻ: റിഷാദ് സഖാഫി, എ.ജി അബ്ദുറഹ്മാൻ.അഷ്‌റഫ്‌ ഗാളിമുഗം. ജോയിന്റ് കൺവീനർ: കരീം ഗസ്സാലി, മജീദ് എൽ.കെ. ജി.സി.സി കമ്മിറ്റി: നാസർ നഈമി, ലത്തീഫ് പള്ളത്തടുക്ക, ഫൈസൽ നെല്ലിക്കട്ട, നവാസ് ബി എ, മുജീബ് എതിർത്തോട്. മുഹമ്മദ് അമാനി, മുഹമ്മദ് ഉസ്താദ്, ജാഫർ ഹിമമി, ഷഫീഖ് സുഹരി, ബഷീർ ഇ പി, ലത്തീഫ് കണ്ണാടിപ്പാറ, കാദർ ആലമ്പാടി, മുസമ്മിൽ, മജീദ് ഫാളിലി താജുദ്ദീൻ തുടങ്ങി 12 അംഗ സമിതിയെയും, 16 അംഗ ഉപ സമിതിയേയും തിരഞ്ഞെടുത്തു. 

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0