ബീഹാർ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Apr 15, 2026 - 16:42
ബീഹാർ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പാട്‌ന: ബീഹാർ 21-ാമത് മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാട്‌നയിലെ ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സെയ്ദ് അറ്റാ ഹസ്നൈൻ പുതിയ നായകൻ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ബി ജെ പിയുടെ ചരിത്രത്തിലെ 57-ാമത് മുഖ്യമന്ത്രിയാണ് സാമ്രാട്ട് ചൗധരി. ജനതാദൾ യു എം എൽ എമാരായ വിജയ് കുമാർ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ് എന്നിവരും ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇവർ രണ്ടുപേരും ഡെപ്യൂട്ടി മന്ത്രിമാരായി ചുമതലയേൽക്കും. ഇതോടെ ബി ജെ പിക്ക് രാജ്യത്ത് 16 മുഖ്യമന്ത്രിമാരായി. പാർട്ടി സർക്കാറുണ്ടാക്കുന്ന 19-ാമത്തെ സംസ്ഥാനമാണ് ബിഹാർ. 20 വർഷത്തോളം പദവിയിലിരുന്ന് ബിഹാർ സർക്കാരിന് നേതൃത്വം നൽകിയ നിതീഷ് കുമാർ ഇന്നലെ ഗവർണറെ കണ്ട് രാജി സമർപ്പിച്ചിരുന്നു. നിതീഷ് കുമാർ മന്ത്രിസഭയിൽ ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്നു സാമ്രാട്ട് നിലവിൽ രാജ്യസഭാംഗമാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0