എഡ്യുസൈൻ: മെഗാ കരിയർ തൊഴിൽ എക്സ്പോ കാസർകോട്

Apr 13, 2026 - 16:08
Apr 13, 2026 - 16:10
എഡ്യുസൈൻ: മെഗാ കരിയർ തൊഴിൽ എക്സ്പോ കാസർകോട്

കാസർകോട്: ലോകോത്തര യൂണിവേഴ്സിറ്റികളുടെ പ്രവേശന സാധ്യതകൾ, നൂതന കോഴ്സുകൾ, പത്താം തരവും പുസ്ടുവും കഴിഞ്ഞവർക്ക് മുന്നോട്ടുള്ള വഴികാട്ടാൻ പ്രത്യേക മേഖലകളിലെ കരിയർ കൗൺസിലർമാരുടെ കൗൺസിലിംഗുകൾ, തൊഴിലന്വേഷിക്കുന്നവർക്ക് വിദേശത്തും സ്വദേശത്തും തെഴിലവസരങ്ങൾ, എ.ഐ,വി.ആർ സംവിധാനങ്ങളിലൂടെയുള്ള പ്രായോഗിക പരിശീലനങ്ങൾ തുടങ്ങി അമ്പതിൽ പരം പ്രത്യേകതകൾ അടങ്ങുന്ന മെഗാ കരിയർ തൊഴിൽ എക്സ്പോ എഡ്യുസൈൻ 5.0 ഏപ്രിൽ 24, 25 തിയ്യതികളിൽ വിദ്യാനഗർ സൺറൈസ് പാർക്കിൽ സംഘടിപ്പിക്കും. വിസ്ഡം എഡ്യുകേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) സംഘടിപ്പിക്കുന്ന എഡ്യുസൈനിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സംരംഭകർ, നിക്ഷേപകർ, തൊഴിൽ ദാതാക്കൾ തുടങ്ങിയവർ ഭാഗമാകും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0