കാന്തപുരം ഗവ. എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി
കോഴിക്കോട്: ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ 218-ാം ബൂത്തായ കാന്തപുരം ഗവ. എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി. ജനാധിപത്യത്തിന്റെ ആഘോഷമായ തിരഞ്ഞെടുപ്പിൽ നമ്മുടെ നാടിന്റെ നന്മക്കും നല്ല ഭാവിക്കും വേണ്ടി സമ്മതിദാനാവകാശം വിനിയോഗിക്കാൻ എല്ലാ ജനങ്ങളും മുന്നോട്ടു വരണമെന്നും ഓരോ പൗരന്റെയും നിലപാടിനും ശബ്ദത്തിനും ഏറെ മൂല്യമുള്ള ജനാധിപത്യത്തിൽ വോട്ടവകാശം പാഴാകാതെ കൃത്യമായി ഉപയോഗപ്പെടുത്താൻ എല്ലാവരും ഉത്സാഹിക്കണമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അഭ്യർത്ഥിച്ചു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0