ഉളിയത്തടുക്ക വാഹനാപകടം; ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Apr 8, 2026 - 15:30
ഉളിയത്തടുക്ക വാഹനാപകടം; ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കാസർകോട്: സ്‌കൂട്ടറും മഹീന്ദ്ര ഥാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. വിദ്യാനഗർ, ചെട്ടുംകുഴിയിലെ അബ്ദുൽ റസാഖിന്റെ മകൻ മുഹമ്മദ് നിഹാൽ (19) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഉളിയത്തടുക്ക ഇസത്ത് നഗറിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ തുടരവെ ഇന്ന് രാവിലെയായിരുന്നു മരണം. മുഹമ്മദ് നിഹാൽ ഓടിച്ചിരുന്ന സ്‌കൂട്ടറിൽ മഹീന്ദ്ര ഥാർ ഇടിച്ചാണ് അപകടമുണ്ടായത്. പ്ലസ് ടു പരീക്ഷയെഴുതി ഫലം കാത്തുനിൽക്കെയാണ് മുഹമ്മദ് നിഹാലിനെ മരണം തട്ടിയെടുത്തത്. എസ് എസ് എഫ് ചെട്ടുംകുഴി യൂണിറ്റ് പ്രവർത്തകനായിരുന്നു. വിദ്യാനഗർ പോലീസ് കേസെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0