വോട്ടെടുപ്പ് ദിവസം ബിഎൽഒമാർക്ക് കുട നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസം കനത്ത ചൂടിന് ആശ്വാസമേകാൻ ബിഎൽഒമാർക്ക് കുട നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. ആലപ്പുഴയിലുള്ള പ്രശസ്ത കുട നിർമ്മാതാക്കളിൽ നിന്നും വാങ്ങുന്ന കുടകൾ മുപ്പതിനായിരത്തിൽപ്പരം ബിഎൽഒമാർക്ക് വിതരണം ചെയ്യും. വോട്ടർമാർക്ക് വോട്ടർ സ്ലിപ്പ് വീടുകളിലെത്തി വിതരണം ചെയ്യുന്നതിന് 600 രൂപയും വോട്ടെടുപ്പ് ദിവസം വോട്ടർമാരെ സഹായിക്കുന്നതിന് 900 രൂപയുമാണ് പ്രതിഫലം. വീട്ടിൽ വോട്ട് ചെയ്യുന്ന നടപടികൾക്കായി പോളിങ്ങ് സംഘത്തിനൊപ്പം പോകുന്നവർക്ക് 650 രൂപയാണ് പ്രതിഫലം. ആറുദിവസമാണ് വീട്ടിലെ വോട്ടെടുപ്പ് നടന്നത്. 85 വയസ്സ് പിന്നിട്ടവരും 40 ശതമാനത്തിലേറെ ഭിന്നശേഷിക്കാരുമായ 2.07 ലക്ഷം പേർക്കാണ് വീട്ടിൽ വോട്ട് ചെയ്യാൻ അർഹതയുണ്ടായിരുന്നത്. നാളെ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ ക്രമീകരണങ്ങൾ അന്തിമ ഘട്ടത്തിലാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0