രാജ്യത്തിന്റെ ഭാവി സംരക്ഷിക്കുന്നവർക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്തണം: കേരള മുസ്ലിം ജമാഅത്ത്

Apr 7, 2026 - 15:50
Apr 7, 2026 - 15:52
രാജ്യത്തിന്റെ ഭാവി സംരക്ഷിക്കുന്നവർക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്തണം: കേരള മുസ്ലിം ജമാഅത്ത്

ബദിയടുക്ക: രാജ്യത്തിന്റെ നാനാമുഖ വികസനത്തിനും സുസ്ഥിര ഭാവിക്കും സമാധാനത്തിനും ഓരോ പൗരനും ജാഗ്രതയോടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി ജനപ്രതിനിധിയെ തിരഞ്ഞെടുക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ബദിയടുക്ക സോൺ വാർഷിക കൗൺസിൽ ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഇബ്രാഹിം ദാരിമി ഗുണാജെ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എച്ച് അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂസുഫ് മദനി ചെറുവത്തൂർ വിഷയം അവതരിപ്പിച്ചു. ബഷീർ പുളിക്കൂർ, അബൂബക്കർ സഅദി നെക്രജെ, എസ്. മുഹമ്മദ് മുസ്ലിയാർ പ്രസംഗിച്ചു.

സോൺ ഭാരവാഹികൾ: അബൂബക്കർ സഅദി നെക്രജെ (പ്രസിഡന്റ്), എ.കെ സഖാഫി കന്യാന (ജന.സെക്രട്ടറി), അബ്ദുല്ല ഹാജി കണ്ടിഗെ (ഫിനാൻസ് സെക്രട്ടറി), എസ്. മുഹമ്മദ് മുസ്ലിയാർ, മുഹമ്മദ് ഹാജി വടകര, മൊയ്തു ഹാജി നെക്രജെ, അബ്ദുൽ ഖാദർ ഹാജി കൊല്ല്യം, അബ്ദുല്ല ഹാജി ഗുണാജെ (വൈസ് പ്രസിഡന്റ്), അബ്ദുൽ റഹ്മാൻ സഅദി നാരമ്പാടി, മുഹമ്മദ് മുസ്ലിയാർ തുപ്പക്കൽ, ബഷീർ ഹാക്കിമി ചക്കുടൽ, മുഹമ്മദ് ഹാജി ബെള്ളിപ്പാടി, അബ്ദുൽ റഹ്മാൻ സാലുഗോളി (സെക്രട്ടറി).

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0