ബ്രോക്കർ ഫീസ് നൽകിയില്ലെന്ന് ആരോപിച്ച് നവവരനെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി 

Apr 7, 2026 - 15:13
ബ്രോക്കർ ഫീസ് നൽകിയില്ലെന്ന് ആരോപിച്ച് നവവരനെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി 

കാസർഗോഡ്: ബ്രോക്കർ ഫീസ് നൽകിയില്ലെന്ന് ആരോപിച്ച് നവവരനെ കല്യാണ ബ്രോക്കർ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. കാസർഗോഡ് വെള്ളരിക്കുണ്ടിലാണ് സംഭവം. സംഭവത്തിൽ പറമ്പയിൽ സ്വദേശിയെ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങൾക്ക് മുമ്പാണ് ഒരു കല്യാണവുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായിരുന്നു ഇയാൾ. വിവാഹം കഴിഞ്ഞിട്ടും ബ്രോക്കർ ഫീസ് നൽകാത്തതിൽ പ്രകോപിതനായ പ്രതി നവവരനായ യുവാവിനെ ആക്രമിക്കുകയായിരുന്നു. കത്തികൊണ്ടുള്ള ആക്രമണത്തിൽ യുവാവിന്റെ വിരലുകൾ അറ്റുപോയി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ യുവാവ് ചികിത്സയിൽ തുടരുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0