നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് - വോട്ടെണ്ണൽ ദിവസങ്ങളിൽ മദ്യനിരോധനം ഏർപ്പെടുത്തും

Apr 7, 2026 - 12:04
Apr 7, 2026 - 12:09
നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് - വോട്ടെണ്ണൽ ദിവസങ്ങളിൽ മദ്യനിരോധനം ഏർപ്പെടുത്തും

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് - വോട്ടെണ്ണൽ ദിവസങ്ങളിൽ സംസ്ഥാനത്തു സർക്കാർ ഡ്രൈ ഡേ പ്രഖ്യാപിച്ചു. ഉത്തരവ് പ്രകാരം വോട്ടെടുപ്പ് നടക്കുന്ന ഒമ്പത് വ്യാഴാഴ്ചയും വോട്ടെണ്ണൽ നടക്കുന്ന മെയ് നാല് തിങ്കളാഴ്ചയും സംസ്ഥാനത്ത് പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ എക്സൈസ് കമ്മീഷണറെ ചുമതലപ്പെടുത്തി. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് മുതൽ മദ്യവിൽപ്പനയും വിതരണവും കർശനമായി നിരോധിച്ചു. ഏതെങ്കിലും മണ്ഡലങ്ങളിൽ പുനർ വോട്ടെടുപ്പ് ആവശ്യമായി വരികയാണെങ്കിൽ ആ ദിവസങ്ങളിലും ഡ്രൈ ഡേ ആയിരിക്കും. ഇതനുസരിച്ച് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകൾ, സ്റ്റാർ ഹോട്ടലുകൾ തുടങ്ങി മദ്യം വിൽക്കാൻ ലൈസൻസുള്ള ഒരു സ്ഥാപനങ്ങളിലും ഈ ദിവസങ്ങളിൽ മദ്യം വിളമ്പാനോ വിൽക്കാനോ അനുവാദം നൽകില്ല. പൊതുസ്ഥലങ്ങളിലോ സ്വകാര്യ ഇടങ്ങളിലോ മദ്യം നൽകുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാണ്. മദ്യത്തിന്റെ അനധികൃത സംഭരണം തടയുന്നതിനും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മദ്യക്കടത്ത് നിയന്ത്രിക്കുന്നതിനും എക്സൈസ് വകുപ്പിനും പോലീസിനും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0