കലാശക്കൊട്ട് നാളെ; തെരെഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക്
തിരുവനന്തപുരം: കേരള നിയമസഭാ തെരെഞ്ഞെടുപ്പിന് മൂന്നു ദിവസം മാത്രം ബാക്കി പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. മുന്നണികളുടെ പ്രചാരണത്തിന്റെ കലാശക്കൊട്ട് നാളെ നടക്കും. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ ദേശീയ നേതാക്കളെ വീണ്ടും രംഗത്തിറക്കി കളം പിടിക്കാൻ യു ഡി എഫും എൻ ഡി എയും തന്ത്രങ്ങൾ മെനയുമ്പോൾ മുഖ്യമന്ത്രിതന്നെയാണ് ഇടതു ക്യാമ്പിന്റെ ലീഡർ. പ്രത്യേകിച്ച് തരംഗമൊന്നും പ്രകടമാകാത്ത തെരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിനായിരിക്കും ഇടതു വലതു മുന്നണികളിൽ ഏതെങ്കിലുമൊരു മുന്നണിക്ക് ഭരണം ലഭിക്കുകയെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. ഭരണ വിരുദ്ധ വികാരം ഇല്ലെന്ന സൂചന ഇടതു ക്യാമ്പിന് ആത്മവിശ്വാസം പകരുമ്പോൾ അടിയൊഴുക്കുണ്ടാവുമെന്നാണ് യു ഡി എഫ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ ഇത്തവണ മുന്നേറ്റം നടത്താനാവുമെന്ന പ്രതീക്ഷയിലാണ് എൻ ഡി എ. രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്ന് വടക്കൻ കേരളത്തിൽ പ്രചാരണം നടത്തും. കേന്ദ്രമന്ത്രി അമിത്ഷാ കേരളത്തിൽ തുടരുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0