തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടിനായി കിറ്റ് വിതരണം ചെയ്‌തെന്ന് പരാതി; പോലീസ് കേസെടുത്തു
തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടിനായി കിറ്റ് വിതരണം നടത്തിയെന്ന പരാതിയില്‍ ബി ജെ പി നേതാവിനെതിരെ പോലീസ് കേസെടുത്തു. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകളുള്‍പ്പെടെ ചുമത്തിയാണ് കേസ്. ഇലക്ഷന്‍ ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 900 രൂപ വിലയുള്ള 26 കിറ്റാണ് തൃശൂര്‍ ഒളരിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പിടികൂടിയത്. പരിശോധനക്ക് പിന്നാലെ സൂപ്പര്‍ മാര്‍ക്കറ്റ് അടപ്പിച്ചു. പ്രാദേശിക നേതാവിന്റെ നിര്‍ദേശ പ്രകാരം സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് അമ്പതോളം പേര്‍ കിറ്റ് വാങ്ങിയെന്ന് സി പി എം പ്രവര്‍ത്തകര്‍ പരാതിപ്പെട്ടിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് കേസെടുത്തത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0