കുമ്പോൽ സയ്യിദ് ഹാദി തങ്ങൾ, സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു
കുമ്പള: കുമ്പോൽ സാദാത്തീങ്ങൾ നാടിനും സമൂഹത്തിനും നന്മകളാൽ ജ്വലിച്ചു നിന്ന മഹത്തായ വ്യക്തിത്വങ്ങളാണെന്നും അവരുടെ വേർപാട് സമൂഹത്തിന് തീരാ നഷ്ടമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. അവർ നിർവഹിച്ച നന്മകൾ സമൂഹത്തിൽ എന്നും സ്മരിക്കപ്പെടുന്നതായും കൂട്ടിച്ചേർത്തു. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് കുമ്പോൽ യൂണിറ്റ് സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ പരിപാടി സർക്കിൾ സെക്രട്ടറി അഷ്റഫ് സഅദി ആരിക്കാടി അധ്യക്ഷത വഹിച്ചു. കുമ്പോൽ മുദരിസ് ശബീർ ഫൈസി ഉദ്ഘാടനം നിർവഹിച്ചു. അശ്റഫ് കാർളെ അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ജാഫർ തങ്ങൾ ഷാലിമാർ, എ കെ എം അഷ്റഫ് എം എൽ എ, ജയാനന്ദ മാസ്റ്റർ, ബി എ റഹ്മാൻ, അൻവർ ആരിക്കാടി, അഷ്റഫ് ബഡാജ, നാസാർ ബംബ്രാണ, സത്താർ കെ.പി, സിദ്ദീഖ് പികെ നഗർ, ഫാറൂഖ് സഖാഫി എന്നിവർ പ്രഭാഷണം നടത്തി. കുമ്പോൽ ജമാഅത്ത് പ്രസിഡന്റ് മുസ്തഫ ഹാജി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഷുകൂർ പൊയ്യ, മുഹമ്മദ് കുമ്പോൽ, അബ്ബാസ് സൂപ്പി, ബഷീർ മൂസ, ഹമീദ് ബാപ്പു, മുത്തലിബ് ബന്നംകുളം, മുഹമ്മദ് ഹാജി ബന്നംകുളം, നൂർ ജമാൽ എന്നിവർ സാന്നിധ്യം അറിയിച്ചു. ഹംസ നിസാമി സ്വാഗതവും ഖാലിദ് കുമ്പോൽ നന്ദിയും പറഞ്ഞു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0