ഇറാനിൽ വീണ്ടും യു എസ്- ഇസ്‌റാഈല്‍ ആക്രമണം; ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

Apr 3, 2026 - 11:29
Apr 3, 2026 - 11:39
ഇറാനിൽ വീണ്ടും യു എസ്- ഇസ്‌റാഈല്‍ ആക്രമണം; ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

തെഹ്‌റാൻ: യു എസ്- ഇസ്രായേൽ സേന ഇറാനിൽ വീണ്ടും ആക്രമണം നടത്തി. തെഹ്‌റാനിലെ ഒരു നൂറ്റാണ്ട് പഴക്കമുള്ള മെഡിക്കൽ ഗവേഷണ കേന്ദ്രം, പ്രധാന പാലം, ഉരുക്ക് നിർമ്മാണ പ്ലാന്റുകൾ എന്നിവക്കെതിരെയാണ് ആക്രമണം നടത്തിയത്. ഇറാനിലെ കരാജ് എന്ന സ്ഥലത്തുള്ള ബി1 പാലത്തിന് നേരെ യുഎസ്-ഇസ്രായേൽ സംയുക്തമായി നടത്തിയ ആക്രമണത്തിൽ എട്ട് സിവിലിയന്മാർ കൊല്ലപ്പെടുകയും 95 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാാനിയൻ സ്റ്റേറ്റ് മീഡിയയായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. കരാജിലെ ബി1 പാലം ലക്ഷ്യമിട്ട് നടത്തിയ ഈ സൈനിക നടപടി പ്രദേശത്ത് വലിയ തോതിലുള്ള നാശനഷ്ടങ്ങൾക്കും ആൾനാശത്തിനും കാരണമായി. ശക്തമായി തിരിച്ചടിക്കുമെന്നും ശത്രുക്കൾ കീഴടങ്ങുന്നത് വരെ യുദ്ധം തുടരുമെന്നും ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. യു എസ് കരയാക്രമണം നടത്തിയേക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് ജാഗ്രത പാലിക്കാൻ സൈനിക മേധാവികൾ കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0