ദേശീയ പാതയോരത്തെ കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു
കാസർകോട്: മൈലാട്ടിയിൽ ദേശീയ പാതയോരത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച എൽ.ഡി.എഫ് കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് വീണ്ടും നശിപ്പിച്ചു. സംഭവത്തിൽ അഞ്ചുപേരെ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തു. സി.പി.എം പനയാൽ ലോക്കൽ സെക്രട്ടറി നൽകിയ പരാതിപ്രകാരമാണ് കേസെടുത്തത്. ഊർജ്ജിത അന്വേഷണം നടത്തിയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. നോട്ടീസ് നൽകിയ ശേഷം പ്രതികളെ വിട്ടയച്ചു. ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. ആദ്യം ബോർഡ് നശിപ്പിച്ച സ്ഥലത്ത് വീണ്ടും പുതിയ ബോർഡ് സ്ഥാപിച്ചിരുന്നുവെങ്കിലും അതും നശിപ്പിച്ചിക്കുകയായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0