സ്വലാത്ത് മജ്ലിസ്, ഖുത്ബിയ്യത്ത് വാർഷികത്തിന് തുടക്കമായി
പുത്തിഗെ: സങ്കായം കര മുഹിയുദ്ധീൻ ജമാഅത്ത് പള്ളിയിൽ ആഴ്ച്ചതോറും നടത്തി വരാറുള്ള സ്വലാത്ത് മജ്‌ലിസിന്റെ പതിനെട്ടാം വാർഷികവും മാസാന്ത ഖുത്ബിയ്യത്ത് നാൽപത്തി അഞ്ചാം വാർഷിക പരിപാടിക്ക് തുടക്കമായി. ഇന്നലെ മഗ്രിബിന് ശേഷം നടന്ന സ്വാലാത്ത് മജ്ലിസിന് ഖത്തീബ് അബൂബക്കർ സഅദി, ഉവൈസ് സഅദി നേതൃത്വം നൽകി. അഹ്മദ് മുബീൻ ഹിമമി അഹ്സനി കാമിൽ സഖാഫി മുഖ്യ പ്രഭാഷണം നടത്തി.
ഇന്ന് രാത്രി മഗ്രിബിന് ശേഷം ഖുത്ബിയ്യത്ത് നടക്കും. രാത്രി 9 മണിക്ക് ഹംസ സഅദിയുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന സമാപന പരിപാടിയിൽ അബ്ദുൽ സലാം സഅദി ബദരിയ്യ നഗർ പ്രഭാഷണം നടത്തും. ഉവൈസ് സഅദി, അബ്ദുള്ള സഅദി, എം എ മുഹമ്മദ് കുഞ്ഞി ഹാജി, ഹമീദ് ടി, മുഹമ്മദ് ടി എസ് സംബന്ധിക്കും. തബറുക്ക് വിതരണത്തോടെ സമാപിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0