നിയമപഠനം സർവ്വ മേഖലകളിലും ഉപയോഗപ്രദമാകുന്ന വിജ്ഞാന ശാഖ: ഡോ മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി
കാസര്‍ഗോഡ്: നിയമപഠനം നടത്തേണ്ടത് പൗരന്റെ അടിസ്ഥാന ധര്‍മ്മമാണെന്നും ജീവിതത്തിന്റെ നാനാ മേഖലകളെയും സ്പര്‍ശിക്കുന്ന ഉപയോഗപ്രദമായ അറിവിന്റെ ശാഖയാണ് നിയമ പഠനമെന്നും ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. ഉത്തര കേരളത്തിലും ദക്ഷിണ കന്നഡ മേഖലകളിലുമായി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജാമിഅ സഅദിയ്യയുടെ ലോ കോളേജ് സമൂഹം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഅദിയ്യ ലോ കോളേജ് കാസര്‍കോട് സിറ്റി ടവര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിച്ച 'ലെഗാലിസ്' ലീഗല്‍ കരിയര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് അസി. പ്രൊഫസര്‍ ഡോ. അനീസ് പി. കെ കരിയര്‍ ഗൈഡന്‍സ് സെഷന് നേതൃത്വം നല്‍കി. ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഹെമിന്‍ വി. വി, അബ്ദുള്ള ഹുസ്സൈന്‍ കടവത്ത്, അബ്ദുല്‍ ഖാദിര്‍ സഅദി കൊല്ലമ്പാടി, മുസ്തഫ പി. വി, അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ടി. പി, ഇസ്മായില്‍ സഅദി പാറപ്പള്ളി, സുലൈമാന്‍ കരിവള്ളൂര്‍, ഷരീഫ് കല്ലട്ര, അഡ്വ. റിസ്വാന എന്‍. എം, ഭവ്യശ്രീ വി എന്നിവര്‍ പ്രസംഗിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0